EBM News Malayalam
Leading Newsportal in Malayalam

മേപ്പാടിയില്‍ കെണിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ചു : സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റുമെന്ന് വനം വകുപ്പ്


മേപ്പാടി : വയനാട് മേപ്പാടിയില്‍ കെണിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ചു. നെടുമ്പാല എസ്റ്റേറ്റിലാണ് പുലി കെണിയില്‍ കുടുങ്ങിയത്. പന്നിക്ക് വച്ച കെണിയിലാണ് പുലി കുടുങ്ങിയതെന്നാണ് വിവരം. നൂറോളം വരുന്ന ആര്‍ ആര്‍ ടി സംഘം പുലിയെ വളഞ്ഞാണ് മയക്കുവെടി വച്ചത്.

മുന്‍കാലുകള്‍ കെണിയില്‍ കുടുങ്ങിയ നിലയിലാണ് പുലിയുള്ളത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ പുലി ആരോഗ്യവാനാണെന്നു വിലയിരുത്തി. മയക്കുവെടിയേറ്റ് തളര്‍ന്ന ശേഷം പുലിയെ ഇവിടെനിന്ന് സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റും. നിരന്തരം പുലിയുടെ സാന്നിധ്യമുള്ള പ്രദേശമാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പുലി കുടുങ്ങിയതറിഞ്ഞ് നിരവധി പേരാണ് ഇവിടെ തടിച്ചു കൂടിയത്. വെടിയേറ്റാല്‍ പുലി അക്രമാസക്തമാകാനുള്ള സാധ്യത കണക്കിലെടുത്തി സുരക്ഷാ മുന്‍കരുതല്‍ എടുത്ത ശേഷമാണ് മയക്കുവെടി വച്ചത്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y