തിരുവനന്തപുരം : കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് സന്തോഷിനെ കേരളത്തില്‍നിന്നുള്ള എടിഎസ് (ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ) തമിഴ്‌നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി കേസുകളിലെ പ്രതിയാണ് സന്തോഷ്.
മക്കിമലയില്‍ കുഴിബോംബ് സ്ഥാപിച്ചതില്‍ സന്തോഷിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കബനീ ദളത്തിലെ കണ്ണിയാണ് ഇദ്ദേഹം. ഇന്ന് പുലര്‍ച്ചെ തമിഴ്‌നാട്ടില്‍ നിന്ന സന്തോഷിനെ അറസ്റ്റ് ചെയ്തതായി എ ടി എസ് എസ് പി സുനില്‍ സ്ഥിരീകരിച്ചു. പീപ്പിള്‍ ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ കേഡറായ സന്തോഷിനെ തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.
നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആണ് കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y