കൊല്ലം : കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഗ്രീവൻസ് കൗൺസിലിൽ അംഗീകാരം ലഭിച്ചിട്ടുള്ള ഇന്ത്യയിലെ പത്ര – ദൃശ്യ – ഓൺലൈൻ മാധ്യമപ്രവർത്തകരുടെ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA) കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗങ്ങൾക്ക് ഐഡി കാർഡുകളും, വാഹന സ്റ്റിക്കറുകളും വിതരണം ചെയ്തു.
കൊല്ലം ജില്ലാ പ്രസിഡന്റ് സുധീഷ് ആർ കരുനാഗപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ കൊല്ലം ജവഹർ ബാലഭവൻ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംഘടനയുടെ ക്യുആർ കോഡ് സഹിതമുള്ള ഐ.ഡി കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ഓടനാവട്ടം അശോക് നിർവഹിച്ചു.
കൊല്ലം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും കൊല്ലത്ത് ഈ വർഷം നടക്കാനിരിക്കുന്ന ജെ.എം.എ. സംസ്ഥാന സമ്മേളനം വൻ വിജയമാക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു. ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി വേണുകുമാർ കെ.എസ് വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്ത യോഗത്തിൽ ജില്ലാ ട്രഷറർ മൊയ്തു അഞ്ചൽ, അൽതാഫ് എസ്, ഇ.കെ. സജീദ്, കബീർ പോരുവഴി, ഷാജഹാൻ, ഷിജു ജോൺ, ഷൈജു ജോർജ്, സൂരജ് ആർ, സുഭാഷ് എന്നിവർ സംസാരിച്ചു.