EBM News Malayalam
Leading Newsportal in Malayalam

പ്ലസ്‌ വൺ വിദ്യാർഥികളെ ക്രൂരമായി മർദിച്ച് പ്ലസ് ടു വിദ്യാർഥികൾ : സംഭവം കടയ്ക്കലിൽ


കൊല്ലം: കടയ്ക്കലിൽ പ്ലസ്‌ വൺ വിദ്യാർഥികളെ ക്രൂരമായി മർദിച്ച് പ്ലസ് ടു വിദ്യാർഥികൾ. വയല വിവിഎംജിഎച്ച്എസ് സ്കൂളിലെ വിദ്യാർഥികളാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ രണ്ടു പ്ലസ് വൺ വിദ്യാർഥികൾക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ തലയിൽ മുറിവേറ്റു.

അഞ്ചൽ കോട്ടുക്കൽ വയലായിൽ പരീക്ഷ എഴുതാൻ ബസിൽ വന്നിറങ്ങിയ പ്ലസ് വൺ വിദ്യാർഥികളെ പ്ലസ്ടു വിദ്യാർഥികൾ കൂട്ടംകൂടി ആക്രമിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

പ്ലസ് വൺ വിദ്യാർഥികൾ സ്കൂൾ യൂണിഫോമായ ഹാഫ് കൈ ഷർട്ട് ധരിക്കാത്തത് പ്ലസ് ടു വിദ്യാർഥികൾ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് അതിക്രമത്തിന് പിന്നിൽ.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y