EBM News Malayalam
Leading Newsportal in Malayalam

കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആറു വയസുകാരിക്ക് പരിക്ക്



പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആറു വയസുകാരിക്ക് പരിക്ക്. ഇന്ന് രാവിലെ 8.30ന് ഉഴുന്നും പറമ്പില്‍ വെച്ചായിരുന്നു സംഭവം. തച്ചമ്പാറ സ്വദേശിനി പ്രാര്‍ഥനയ്ക്കാണ് പരിക്കേറ്റത്. കുട്ടിയുടെ കാലിലും തലയിലും പരിക്കേറ്റിട്ടുണ്ട്.

മൂത്തമകള്‍ കീര്‍ത്തനയെ സ്‌കൂള്‍ ബസില്‍ കയറ്റിവിട്ട് അമ്മ ബിന്‍സിയും ഇളയകുട്ടിയായ പ്രാര്‍ഥനയും തിരികെ വരുന്നതിനിടയിൽ സമീപത്തെ തോട്ടത്തില്‍ നിന്ന് കാട്ടുപന്നി ഓടിവന്ന് ആക്രമിക്കുകയായിരുന്നു.

നാട്ടുകാര്‍ ചേര്‍ന്ന് കുഞ്ഞിനെയും ബിന്‍സിയെയും തച്ചമ്പാറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ഇടത്തെ കാലില്‍ രണ്ട് ഇടങ്ങളിലായും തലയിലും മുറിവേറ്റു.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y