പള്ളിമൺ: ദേഹാസ്വാസ്ഥ്യത്താൽ കുഴഞ്ഞുവീണയാൾക്ക് അടിയന്തര സഹായം നൽകി പള്ളിമൺ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ബിബിൻ കൃഷ്ണൻ മാതൃകയായി. വടക്കേ പാലപ്പള്ളി പുത്തൻവീട്ടിൽ മണി(56)യാണ് ഇന്നലെ രാത്രി വീട്ടിൽ കുഴഞ്ഞു വീണത്. ബന്ധുക്കൾ പരിഭ്രാന്തരായ സാഹചര്യത്തിൽ ബിബിൻ പ്രഥമശുശ്രൂഷയായി നൽകിയ സി പി ആർ ആണ് ജീവൻ നിലനിർത്താൻ സഹായിച്ചത്. സ്കൂളിൽ നിന്നും ലഭിച്ച എസ് പി സി ക്ലാസുകളും ജില്ലാ സഹവാസ ക്യാമ്പിൽ നിന്ന് ലഭിച്ച അറിവുകളുമാണ് ഇത്തരം ഒരു ഇടപെടലിന് സഹായിച്ചത് എന്ന് ബിബിൻ പറഞ്ഞു.