EBM News Malayalam
Leading Newsportal in Malayalam

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് ; ലഭിച്ചത് 5.04 കോടി രൂപയും 2 കിലോ സ്വർണവും


തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 2025 ഫെബ്രുവരി മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത് 5,04,30,585 രൂപ. 2.016 കിലോ സ്വര്‍ണം ലഭിച്ചു. 11 കിലോഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 2000 രൂപയുടെ എട്ടും നിരോധിച്ച 1000 രൂപയുടെ നാലും അഞ്ഞൂറിന്റെ 52ഉം കറന്‍സി ലഭിച്ചു. എസ്ബിഐ ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല.

അതേസമയം ഇ ഭണ്ഡാരങ്ങള്‍ വഴി 2.99 ലക്ഷം രൂപ ലഭിച്ചു. കിഴക്കേനട എസ്ബിഐ ഇ ഭണ്ഡാരം വഴി 2,32,150 രൂപയും കിഴക്കേനട പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ ഭണ്ഡാരം വഴി 6874 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 54448 രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 5954 രൂപയും ഉള്‍പ്പെടെ ആകെ 2,99,426 രൂപ ഇ ഭണ്ഡാരങ്ങള്‍ വഴി എത്തി.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y