കോഴിക്കോട് : ഉത്തർ പ്രദേശിലെ മഹാകുംഭമേളയ്ക്കിടെയിലെ വൈറൽ താരം ‘മൊണാലിസ’ കേരളത്തിലേക്ക് എത്തുന്നു. ഫെബ്രുവരി 14നാണ് കോഴിക്കോട് ചെമ്മണൂരിൽ മൊണാലിസ എത്തുന്നത്.
താൻ ബോബി ചെമ്മണ്ണൂരിനൊപ്പം കേരളത്തിലേക്ക് എത്തുമെന്ന് മൊണാലിസ പറയുന്ന വിഡിയോ ബോബി ചെമ്മണ്ണൂർ പങ്കുവെച്ചു. ആരെയും ആകർഷിക്കുന്ന ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമാണ് മധ്യപ്രദേശിലെ ഇന്ദോർ സ്വദേശിയായ മാല വിൽപ്പനക്കാരിയായ ‘മൊണാലിസ’ എന്ന മോണി ബോസ്ലെയെ സാമൂഹികമാധ്യമങ്ങളിൽ വൈറലാക്കിയത്.
ഇതിനനോടകം തന്നെ ലക്ഷകണക്കിന് ആരാധകരെ സ്വന്തമാക്കിയ പെൺകുട്ടി ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കാനും ഒരുങ്ങുകയാണ്.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y