EBM News Malayalam
Leading Newsportal in Malayalam

പീഡന ശ്രമം ചെറുത്ത യുവതി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി: മെഡിക്കൽ കോളേജിലെ ഐസിയുവിൽ ചികിത്സയിൽ


കോഴിക്കോട്: പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ യുവതിക്ക് ഗുരുതര പരുക്ക്. കോഴിക്കോട് മുക്കത്ത് ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.29 കാരിയായ യുവതിയാണ് അക്രമത്തിന് ഇരയായത്. സ്വകാര്യ ലോഡ്‌ജിലെ ജീവനക്കാരിയായ യുവതി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.

ഹോട്ടൽ ഉടമയും രണ്ട് ജീവനക്കാരുമാണ് പീഡിപ്പിക്കാൻ ശ്രിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകി. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൂന്ന് മാസമായി ഈ ലോഡ്ജിലെ ജീവനക്കാരിയായിരുന്നു യുവതി. ഇന്നലെ രാത്രി ഫോണിൽ ഗെയിം കളിച്ചുകൊണ്ടിരിക്കെ മൂന്ന് പേരെത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ഈ സമയത്ത് പ്രാണരക്ഷാർത്ഥം ഓടി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയെന്നുമാണ് യുവതി മൊഴി നല്കിയിക്കുന്നത്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y