EBM News Malayalam
Leading Newsportal in Malayalam

അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയ വാര്‍ഷികത്തില്‍ പ്രതികാരം ചെയ്യും : പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ ബോംബ് ഭീഷണി



കല്‍പ്പറ്റ : വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ ബോംബ് ഭീഷണി സന്ദേശമെത്തി. വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികത്തില്‍ പ്രതികാരം ചെയ്യുമെന്നാണ് ഭീഷണി.

സര്‍വകലാശാലയില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഭീഷണി. സ്ഥലത്ത് പോലീസ് പരിശോധന നടത്തുകയാണ്. ഇരുവര്‍ക്കും ഇന്ന് രാവിലെയാണ് ഇ-മെയില്‍ സന്ദേശം എത്തിയത്. നിവേദ്യ എന്നു പേരുള്ള ഐഡിയില്‍ നിന്നാണ് സന്ദേശം എത്തിയത്.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y