തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ. തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിലാണ് ഇന്ന് വൈകുന്നേരം നേരിയ തോതിൽ മഴ ലഭിച്ചത്. വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.
രാത്രി 9 മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ ഇടിമിന്നലോടെയുള്ള മഴയ്ക്കൊപ്പം 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു. വരും ദിവസങ്ങളിലും കേരളത്തിൽ മഴ സാധ്യതയുണ്ടെന്ന സൂചനയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്നത്.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y