EBM News Malayalam
Leading Newsportal in Malayalam

ഇന്ത്യയില്‍ സ്തനാര്‍ബുദത്തിന്റെ തോത് 11.5 ശതമാനമാണെന്നിരിക്കെ കേരളത്തിലേത് 13.5 ശതമാനം: ആരോഗ്യമന്ത്രി


തിരുവനന്തപുരം: രണ്ടു വര്‍ഷമെടുത്ത് ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ വീടുകളില്‍ നടത്തിയ സര്‍വേയില്‍ 9 ലക്ഷം പേര്‍ക്ക് കാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇവരില്‍ ഒന്നര ലക്ഷം പേര്‍ മാത്രമാണ് ആരോഗ്യകേന്ദ്രത്തിലെത്തി പരിശോധനക്ക് തയ്യാറായതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇവരെ ആരോഗ്യകേന്ദ്രങ്ങളിലെത്തിച്ച് രോഗമില്ലെന്ന് ഉറപ്പാക്കാനുള്ള ജനകീയ പ്രചരണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ സ്തനാര്‍ബുദത്തിന്റെ തോത് 11.5 ശതമാനമാണെന്നിരിക്കെ കേരളത്തിലേത് 13.5 ശതമാനമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ജലദോഷം വന്നാല്‍ പോലും പെട്ടെന്ന് ഡോക്ടറെ കാണുന്ന മലയാളികള്‍ കാന്‍സറാണെന്ന് സംശയം തോന്നിയാല്‍ പോലും ഡോക്ടറെ കാണാന്‍ മടിക്കുന്നു. ഭയമാണ് കാരണം.

നാല്‍പ്പത് വയസിന് മുകളിലാണ് സ്തനാര്‍ബുദ സാധ്യതയുള്ളത്. ലോകാരോഗ്യ സംഘടന 30 വയസിന് മുകളിലുള്ളവര്‍ സ്തനാര്‍ബുദ സാധ്യത പരിശോധിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ രണ്ട് സ്തനാര്‍ബുദ രോഗികള്‍ ഉണ്ടെങ്കില്‍ ഒരാള്‍ മരിക്കുന്നു. രോഗം തുടക്കത്തില്‍ കണ്ടെത്തിയാല്‍ തീര്‍ച്ചയായും രക്ഷപ്പെടും. ഗുണമേന്മയും സന്തോഷവുമുള്ള ജീവിതം ഉറപ്പാക്കണമെങ്കില്‍ രോഗം എത്രയും വേഗം കണ്ടെത്തണമെന്നും മന്ത്രി ചൂണ്ടിക്കാ



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y