ആലപ്പുഴ: ടാങ്കർ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അരൂർ ചന്തിരൂർ സ്വദേശി കോന്നിച്ചിറയിൽ അക്ബർ ദിൽഷാദ് (23) ആണ് മരിച്ചത്.
അരൂർ പൊലിസ് സ്റ്റേഷന് സമീപം മേൽപ്പാലത്തിന്റെ നിർമാണ നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. മേൽപ്പാലം നിർമാണത്തിന് വെള്ളം തളിക്കാനെത്തിച്ച ടാങ്കർ ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ ദിൽഷാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y