അധ്യാപകനെ വിദ്യാർഥി ഭീഷണിപ്പെടുത്തിയ വീഡിയോ പ്രചരിച്ച സംഭവം : റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
പാലക്കാട് : പാലക്കാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്.
മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിന് വിദ്യാര്‍ഥി പ്രിന്‍സിപ്പലിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. വീഡിയോ പുറത്തുവന്നതില്‍ ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും പരിശോധന നടത്തും.
വിദ്യാര്‍ഥിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് തെറ്റാണെന്ന രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് റിപ്പോര്‍ട്ട് തേടിയത്. അതേ സമയം സംഭവത്തില്‍ വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തൃത്താപോലീസ് വിളിച്ചുവരുത്തിയപ്പോള്‍ സംഭവത്തില്‍ മാനസാന്തരമുണ്ടെന്ന് വിദ്യാര്‍ഥി പോലീസിനോട് പറഞ്ഞിരുന്നു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y