EBM News Malayalam
Leading Newsportal in Malayalam

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ സൈബര്‍ ആക്രമണം: ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു



കൊച്ചി: ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ സൈബര്‍ ആക്രമണം. പി കെ സുരേഷ് കുമാര്‍ എന്നയാളിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. ദേവന്‍ രാമചന്ദ്രനെതിരെ നടന്ന സൈബര്‍ ആക്രമണത്തിനു നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ കുളത്തൂര്‍ ജയ്സിങ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

read also: രണ്ടാം യാമം ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു

കൊച്ചി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിധിന്യായം പുറപ്പെടുവിച്ചതിന്റെ പേരിലോ പങ്കെടുക്കുന്ന ചടങ്ങുകളുടെ പേരിലോ കോടതി ജഡ്ജിമാരെ അധിഷേപിക്കാന്‍ പൗരന് നിയമം അനുവാദം നല്‍കുന്നില്ലെന്നും പി കെ സുരേഷ് കുമാറിനെതിരെ കര്‍ശന നിയമ നടപടി ഉടന്‍ വേണമെന്നും പരാതിയില്‍ ജയ്സിങ് ആവശ്യപ്പെടുന്നു.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y