EBM News Malayalam
Leading Newsportal in Malayalam

എ ഡി എം നവീന്‍ ബാബുവിനെതിരെ ടിവി പ്രശാന്തന്‍ പരാതി നല്‍കിയിട്ടില്ല : വിശദീകരണം നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്


തിരുവനന്തപുരം: അഴിമതി ആരോപിച്ച് എ ഡി എം നവീന്‍ ബാബുവിനെതിരെ ടിവി പ്രശാന്തന്‍ പരാതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലില്‍ ടിവി പ്രശാന്തന്റെ പരാതി കിട്ടിയിട്ടില്ല. വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലൂടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം നല്‍കിയത്.

ഇരിക്കൂര്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി എന്‍ എ ഖാദര്‍ നല്‍കിയ അപേക്ഷക്കാണ് മറുപടി. അതേസമയം തെളിവുകള്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം നല്‍കിയ ഹർജിയില്‍ തീര്‍പ്പുമായി കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി.

കുടുംബം ആവശ്യപ്പെട്ടതെല്ലാം പ്രോസിക്യൂഷന്‍ പരിഗണിക്കുന്നുണ്ട് എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹർജി തീര്‍പ്പാക്കിയത്. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിച്ചു വരികയാണെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയതായി കോടതി അറിയിച്ചു.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y