EBM News Malayalam
Leading Newsportal in Malayalam

വയനാട് ദുരന്തം : അർഹതപ്പെട്ടവർ ലിസ്റ്റിലില്ല , മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ഗുണഭോക്താക്കളുടെ പ്രതിഷേധം



വയനാട് : മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവ് ആരോപിച്ച് മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധം. ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുണ്ടക്കൈ 11-ാം വാര്‍ഡിലെ ദുരന്തബാധിതരാണ് പ്രതിഷേധവുമായി എത്തിയത്.

നിരവധി പേരെ ഒഴിവാക്കിയെന്നും പേരുകളില്‍ ഇരട്ടിപ്പ് എന്നും ആരോപിച്ചാണ് പ്രതിഷേധം. 388 പേരുടെ പട്ടികയാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. അതില്‍ 17 കുടുംബങ്ങളിലെ ആരും ജീവിച്ചിരിപ്പില്ല. ദുരന്തബാധിതരുടെ സമര സമിതിയാണ് പ്രതിഷേധിച്ചത്.

ഒരു വാര്‍ഡില്‍ മാത്രം നിരവധി പേരുകള്‍ ഇരട്ടിച്ചുവെന്നും ആരോപണമുണ്ട്. മാനന്തവാടി സബ് കളക്ടര്‍ക്കായിരുന്നു പട്ടിക തയ്യാറാക്കാനുള്ള ഉത്തരവാദിത്തം. റവന്യു ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സംഘത്തിലുണ്ടായിരുന്നു.

എന്നിട്ടും പിഴവുകള്‍ കടന്നുകൂടി. 15 ദിവസത്തിനുള്ളില്‍ വിട്ടുപോയവര്‍ പേര് നല്‍കണമെന്നും 30 ദിവസത്തിനുള്ളില്‍ അന്തിമ പട്ടിക തയ്യാറാക്കുമെന്നുമാണ് അറിയിപ്പ്.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y