EBM News Malayalam
Leading Newsportal in Malayalam

ക്ലാസിൽ വെച്ച് എഴാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റ സംഭവം : അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി


തിരുവനന്തപുരം: ക്ലാസ് മുറിയില്‍ എഴാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റതില്‍ അന്വേഷണത്തിന് നിര്‍ദേശം നൽകി
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

കഴിഞ്ഞ ദിവസം ക്രിസ്തുമസ് ആഘോഷത്തിനിടെയാണ് നെയ്യാറ്റിന്‍കര ചെങ്കല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി നേഹയ്ക്ക് ക്ലാസ് മുറിയിൽ വെച്ച് പാമ്പുകടിയേറ്റത്. തുടർന്ന് കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇപ്പോൾ ഡോക്ടർമാരുടെ നിരീക്ഷണത്തില്‍ കഴിയുകയാണ് പെൺകുട്ടി. അതേ സമയം നേഹയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y