EBM News Malayalam
Leading Newsportal in Malayalam

ആലപ്പുഴയിൽ പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു


ആലപ്പുഴ: പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു. കുഞ്ഞിന്റെ ആരോ​ഗ്യനില തൃപ്തികരം. ഓച്ചിറ സനൂജ് മൻസിലിൽ ഡോ.സനൂജിന്റെ ഭാര്യ ഡോ. ഫാത്തിമ കബീർ (30) ആണു മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. യുവതിയുടെ രണ്ടാമത്തെ പ്രസവമായിരുന്നു.

ചന്തിരൂർ ഹൈടെക് ഓട്ടമൊബീൽ ഉടമ കണ്ടത്തിൽപറമ്പിൽ കബീറിന്റെയും ഷീജയുടെയും മകളാണ് ഡോ. ഫാത്തിമ കബീർ. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ 3–ാം വർഷ എംഡി വിദ്യാർഥിനിയാണ്. മകൾ: മറിയം സെയ്നബ. സഹോദരി : ആമിന കബീർ. ഫാത്തിമയുടെ കബറടക്കം നടത്തി.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y