തൊഴിലാളികളോടുള്ള ചൂഷണം അവസാനിപ്പിക്കുക : സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു
തിരുവനന്തപുരം : കടുത്ത ചൂഷണത്തിനെതിരെ സംസ്ഥാനത്ത് സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. ഡെലിവറി ചാര്‍ജ് വെട്ടിക്കുറച്ച നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം.
സമരത്തിന് ഐക്യദാര്‍ഢ്യവുമായി സൊമാറ്റോ ഫുഡ് ഡെലിവെറി തൊഴിലാളികളും 24 മണിക്കൂര്‍ പണിമുടക്കുന്നുണ്ട്. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് സ്വിഗ്ഗി ഫുഡ് ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല സമരം.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് സമരം ആരംഭിച്ചത്. ഉടന്‍ കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സംസ്ഥാന വ്യാപക സമരത്തിലേക്ക് കടക്കാനും ആലോചനയുണ്ട്.
തൊഴിലാളി വിരുദ്ധമായ പുതിയ പേ ഔട്ട് ചാര്‍ട്ട് പിന്‍വലിക്കുക, സ്വിഗ്ഗി തൊഴിലാളികളോടുള്ള ചൂഷണം അവസാനിപ്പിക്കുക തുടങ്ങി 15 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങള്‍ അംഗീകരിക്കുന്നവരെ സമരം തുടരുമെന്ന് തൊഴിലാളികള്‍ പറഞ്ഞു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y