ക്രിസ്മസ് കാരൾ കഴിഞ്ഞ് മടങ്ങവേ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അച്ഛന് ദാരുണാന്ത്യം: മകൻ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: ബൈക്ക് നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ച് 48 കാരന് ദാരുണാന്ത്യം. തിരുവനന്തപുരം-ചെങ്കോട്ട സംസ്ഥാന പാതയിൽ വഞ്ചുവം ജംഗ്ഷനിലാണ് അപകടം നടന്നത്. പാലോട് പേരയം സ്വദേശി 48 കാരനായ രമേശാണ് മരിച്ചത്. മകൻ അഭിലാഷിന് ഗുരുതര പരിക്ക്. അച്ഛനും മകനും ബൈക്കിൽ വരുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രമേശാണ് ബൈക്ക് ഓടിച്ചിരുന്നത്.
ക്രിസ്മസ് കാരൾ കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇരുവരും. ഇതിനിടെയാണ് ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചത്. അപകടം നടന്ന ഉടനെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രമേശിനെ രക്ഷിക്കാനായില്ല. പാലോട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഇന്നലെ രാത്രി വഞ്ചുവം ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y