പാലക്കാട് : പാലക്കാട് കല്ലടിക്കോട് വിദ്യാര്‍ഥികളുടെ ഇടയിലേക്ക് ലോറി മറിഞ്ഞ് അപകടം. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. മൂന്ന് കുട്ടികളുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്. കരിമ്പ ഹയര്‍സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സ്‌കൂള്‍ വിട്ട് വരികയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് ലോറി നിയന്ത്രണം നഷ്ടമായി ഇടിച്ചുകയറുകയായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y