EBM News Malayalam
Leading Newsportal in Malayalam

തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു : അമ്മയും കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


തിരൂര്‍ : മലപ്പുറം തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു. തിരൂര്‍ താനൂര്‍ റോഡില്‍ പൂക്കയില്‍ ടൗണില്‍ ആണ് അപകടമുണ്ടായത്.

ഒഴൂര്‍ സ്വദേശിയായ യുവതിയും കൂടെയുണ്ടായിരുന്ന കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സ്‌കൂള്‍ വിട്ട എല്‍കെജി വിദ്യാര്‍ഥിയെ ഇലക്ട്രിക്ക് സ്‌കൂട്ടറില്‍ വീട്ടിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു അപകടം.

സ്കൂട്ടറില്‍ നിന്നും പുകയുയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യുവതി വാഹനത്തില്‍ നിന്നും ഇറങ്ങുകയായിരുന്നു. തിരൂര്‍ അഗ്നിരക്ഷാ സേനയെത്തിയാണ് തീപൂര്‍ണമായും അണച്ചത്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y