EBM News Malayalam
Leading Newsportal in Malayalam

കോതമംഗലം ബാറിലുണ്ടായ ആക്രമണം : രണ്ട് പേർ അറസ്റ്റിൽ


മൂവാറ്റുപുഴ : കോതമംഗലം ബാറിലെ ആക്രമണ കേസിൽ രണ്ടുപേർ അറസ്റ്റിൽ. മുളവൂർ പൊന്നിരിക്ക പറമ്പ് ഭാഗത്ത് പുത്തൻപുര വീട്ടിൽ അൻവർ (34), കൊമ്പനാട് മേയ്ക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (31) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒക്ടോബർ 14 നായിരുന്നു സംഭവം. കോതമംഗലം കന്നി പെരുന്നാളുമായി ബന്ധപ്പെട്ട് കാർണിവൽ അമ്യൂസ്മെന്റ് പാർക്ക് നടത്തിപ്പ് സംബന്ധിച്ച തർക്കത്തെ തുടർന്ന് കറുകടം സ്വദേശിയായ അൻവറിന്റെയും ഓടക്കാലി സ്വദേശിയായ റഫീക്കിന്റെയും നേതൃത്വത്തിലുള്ള സംഘങ്ങളാണ് കോതമംഗലം മരിയ ബാറിൽ വച്ച് സംഘർഷം ഉണ്ടാക്കിയത്.

സംഭവത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് കോതമംഗലം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഇവരെ കോടതിയിൽ ഹാജരാക്കി. കോതമംഗലം ഇൻസ്പെക്ടർ പി. റ്റി. ബിജോയിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ മാരായ ഷാഹുൽ, ഹമീദ് എന്നിവരാണ് ഉള്ളത്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y