തിരുവനന്തപുരം: മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെല്‍ഫെയർ സഹകരണ സംഘം പ്രസിഡന്റ് മരിച്ച നിലയില്‍. കാട്ടാക്കട അമ്പൂരി-തേക്ക്പാറ എന്ന സ്ഥലത്ത് റിസോർട്ടിന് പുറകിലാണ് മോഹനകുമാരൻ നായരെ (62) തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്നും ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തി. ആറ് പേരുടെ വിവരങ്ങള്‍ കത്തിലുണ്ട്.
മോഹനകുമാരൻ നായരും സഹോദരങ്ങളും ചേർന്ന് വാങ്ങിയ വസ്തുവിൽ തിരുമല സ്വദേശി വാടകയ്ക്ക് നടത്തുന്ന റിസോർട്ടിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ജീവനക്കാർ സ്ഥാപനത്തിലുണ്ടായിരുന്നു. ഇവരാണ് രാവിലെ വെള്ളറട പോലീസില്‍ വിവരം അറിയിച്ചത്.
read also: പാലൊളി മുഹമ്മദ് കുട്ടിയുടെ സഹോദരന്റെ മകൻ പാലത്തിനടിയില്‍ മരിച്ച നിലയില്‍
സഹകരണ സംഘത്തിലെ ക്രമക്കേടിനെക്കുറിച്ച് നിക്ഷേപകർ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഒളിവിലായിരുന്നു മോഹനൻകുമാരൻ നായർ.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y