കണ്ണൂർ: ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറും ആർഎസ്എസ് നേതാവുമായിരുന്ന അശ്വിനി കുമാർ വധക്കേസിലെ 13 പ്രതികളെ കോടതി വെറുതെ വിട്ടു.
മൂന്നാം പ്രതി മാത്രമാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനാലാണ് എൻഡിഎഫ് പ്രവർത്തകരായ 13 പ്രതികളെ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്. മൂന്നാം പ്രതി ചാവശ്ശേരി സ്വദേശി എം.വി മർഷൂക്ക് മാത്രമാണ് കുറ്റക്കാരൻ. ഇയാൾക്കുള്ള ശിക്ഷ 14ന് വിധിക്കും.
അതേസമയം 13 പ്രതികളെ വെറുതെവിട്ടതിനെതിരെ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു. അന്വേഷണത്തിൽ വീഴ്ച ഉണ്ടായെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും പ്രോസിക്യുഷൻ പറഞ്ഞു.
2005 മാർച്ച് പത്തിനായിരുന്നു സംഭവം നടന്നത്. കണ്ണൂരിൽ നിന്ന് പേരാവൂരിലേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്നു അശ്വനികുമാർ. ഇരിട്ടി പയഞ്ചേരി മുക്കിൽ എത്തിയപ്പോൾ ബസിന് നേർക്ക് ബോംബെറിഞ്ഞ് നിർത്തിച്ചശേഷം അക്രമികൾ ബസിൽ ഇരിക്കുകയായിരുന്ന അശ്വിനി കുമാറിനെ വെട്ടിക്കൊല്ലുകയായിരുന്നു.
കൊലപാതകം നടന്ന് 15 വർഷത്തിന് ശേഷമായിരുന്നു കേസിന്റെ വിചാരണ ആരംഭിച്ചത്. 2018ൽ തുടങ്ങിയ വിചാരണ ആറുവർഷത്തോളം നീണ്ടു. കൊല നടന്ന് 19 വർഷങ്ങൾക്കൊടുവിലാണ് ഇന്ന് വിധി വന്നത്.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y