EBM News Malayalam
Leading Newsportal in Malayalam

മസാല ദോശയില്‍ ചത്ത പഴുതാര, ഗുരുവായൂര്‍ കിഴക്കേ നടയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ അടപ്പിച്ചു


തൃശൂര്‍: ഗുരുവായൂര്‍ കിഴക്ക നടയിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്നും വാങ്ങിയ മസാല ദോശയില്‍ ചത്ത പഴുതാര കണ്ടെത്തി. കഴിഞ്ഞ ദിവസം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ പാവറട്ടി സ്വദേശികളായ കുടുംബത്തിനാണ് മസാല ദോശയില്‍ ചത്ത പഴുതാരയെ ലഭിച്ചത്. തുടര്‍ന്ന് ഹോട്ടല്‍ അധികൃതരെ വിവരമറിയിച്ചെങ്കിലും ഇവര്‍ നടപടി സ്വീകരിക്കാന്‍ തയാറായില്ല.

തുടര്‍ന്ന് പരാതിക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ വീഡിയോ പ്രചരിപ്പിച്ചതോടെ ആരോഗ്യ വിഭാഗം ഹോട്ടല്‍ അടപ്പിച്ചിരുന്നു. ഹോട്ടലില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ നിര്‍ദ്ദേശം നല്‍കിയ ആരോഗ്യ വകുപ്പ് അധികൃതര്‍ ഹോട്ടലില്‍ നിന്നും പിഴ ഈടാക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

 

മറ്റൊരു സംഭവത്തില്‍ ഓഗസ്റ്റ് മാസത്തില്‍ തിരുവല്ലയില്‍ ഹോട്ടലില്‍ നിന്നും സിഐ വാങ്ങിയ ബിരിയാണിയില്‍ ചത്ത പഴുതാരയെ കണ്ടിരുന്നു. തിരുവല്ല കടപ്ര ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന കന്നിമറ ഹോട്ടലില്‍ നിന്ന് തിരുവല്ല പുളിക്കീഴ് ജംഗ്ഷനിലെ സിഐ അജിത് കുമാര്‍ വാങ്ങിയ ബിരിയാണിയിലാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്. പകുതിയോളം ബിരിയാണി കഴിച്ച ശേഷമാണ് സിഐ പഴുതാരയെ കണ്ടത്. പൊലീസ് ഉദ്യോഗസ്ഥന്റെ പരാതിയില്‍ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് എത്തി പരിശോധന നടത്തി ഹോട്ടല്‍ അടപ്പിച്ചിരുന്നു.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y