EBM News Malayalam
Leading Newsportal in Malayalam

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍


തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പോത്തന്‍കോട് വാവറയമ്പലത്താണ് സംഭവം. നേപ്പാള്‍ സ്വദേശി അമൃതയാണ് പൂര്‍ണ വളര്‍ച്ചയെത്താത്ത പെണ്‍കുട്ടിയെ പ്രസവശേഷം കുഴിച്ചിട്ടത്. വാവറയമ്പലത്ത് പ്രവര്‍ത്തിക്കുന്ന പുല്ലുവളര്‍ത്തല്‍ കേന്ദ്രത്തിലാണ് വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയിൽ മൃതദേഹം കുഴിച്ചിട്ടിരുന്നത്.

read also:കേരളത്തില്‍ സ്വര്‍ണവില ഉയരങ്ങളിലേയ്ക്ക്, പുതിയ റെക്കോര്‍ഡിട്ട് വില കുതിച്ചുയരുന്നു: വില ഇനിയും ഉയരും

പ്രസവത്തിന് ശേഷം അമിത രക്തസ്രാവത്തെ തുടര്‍ന്ന് അമൃതയെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അപ്പോഴാണ് ഡോക്ടര്‍മാര്‍ കുട്ടിയുടെ മരണ വിവരം അറിയുന്നത്. തുടര്‍ന്ന് പോത്തന്‍കോട് പൊലീസിനെ വിവരം അറിയിച്ചു. പൊലീസും പഞ്ചായത്ത് അധികൃതരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തത്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y