EBM News Malayalam
Leading Newsportal in Malayalam

പള്ളിയില്‍ പോയ കന്യാസ്ത്രീകള്‍ അരമണിക്കൂറിനുള്ളില്‍ മഠത്തില്‍ തിരികെയെത്തിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ച


പറവൂര്‍: എറണാകുളം പറവൂര്‍ സെന്റ് ജര്‍മയിന്‍സ് പള്ളിക്ക് സമീപമുള്ള എസ്ഡി കോണ്‍വന്റ്‌റില്‍ മോഷണം. 30000 രൂപയോളം നഷ്ടപ്പെട്ടതായാണ് പരാതി. ഇന്നലെ രാവിലെ ആറരയ്ക്കും ഏഴിനുമിടയിലാണ് മോഷണം നടന്നത്. എസ്ഡി സന്യാസ സഭയിലെ 3 കന്യാസ്ത്രിമാരാണ് ഇവിടെയുള്ളത്. മോഷണം നടന്ന സമയത്ത് ഇവര്‍ 3 പേരും പള്ളിയില്‍ പോയിരുന്നു.

സാധാരണ ദിവസങ്ങളില്‍ ഈ സമയത്ത് ഇവിടെ കോണ്‍വന്റിലെ ജോലിക്കാരി ഉണ്ടാകാറുണ്ട്. ഇന്നലെ അവര്‍ അവധിയെടുത്തതിനാല്‍ ആരും ഉണ്ടായിരുന്നില്ല. പള്ളിയില്‍ പോയപ്പോള്‍ കോണ്‍വന്റ്‌റ് പൂട്ടിയശേഷം താക്കോല്‍ ഒരു ജനലിന്റെ പാളി തുറന്ന് അകത്തു വച്ചിരുന്നു. ആ താക്കോല്‍ എടുത്തു തന്നെയാണ് മോഷ്ടാവ് അകത്തുകയറിയത്.

കുര്‍ബാന കഴിഞ്ഞ് കന്യാസ്ത്രിമാര്‍ തിരിച്ചെത്തിയപ്പോള്‍ താക്കോല്‍ കണ്ടില്ല. മുറി തുറന്നിട്ടിരിക്കുന്നതായും കണ്ടതോടെ. മോഷണം നടന്നെന്ന് വ്യക്തമായ കന്യാസ്ത്രീകള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് എടുത്ത പൊലീസ് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.

 



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y