EBM News Malayalam
Leading Newsportal in Malayalam

എറണാകുളത്ത് സി.പി.എമ്മിന് തിരിച്ചടി: ഇടതുപക്ഷപ്രവര്‍ത്തകര്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക്!!



കൊച്ചി: എറണാകുളത്ത് സി.പി.എം പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിടുന്നു. തൃപ്പൂണിത്തുറയില്‍ നിന്നുള്ള നൂറോളം സി.പി.എം പ്രവർത്തകർ വെള്ളിയാഴ്ച കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും. കൂടാതെ, കൂട്ടത്തല്ല് നടക്കുകയും പിന്നാലെ ആറ് അംഗങ്ങളെ പുറത്താക്കുകയും ചെയ്ത പൂണിത്തുറ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നുള്ളവരും കോണ്‍ഗ്രസിലേയ്ക്ക് പോകുമെന്നാണ് സൂചന.

read also: വെടിവയ്പ്പ് പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിവീർ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

നിയമസഭാ തിരഞ്ഞെടുപ്പില്‍ എം.സ്വരാജിനെതിരേ പ്രവർത്തിച്ചുവെന്ന ആരോപണത്തിൽ കുടുങ്ങിയ തൃപ്പൂണിത്തുറയിലെ ലോക്കല്‍ കമ്മിറ്റി അംഗം അടക്കമുള്ളവരും അവരുടെ കുടുംബങ്ങളുമാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കാൻ തീരുമാനിച്ചത്.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y