കൊച്ചി: കൊച്ചിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അനീഷ ജോര്‍ജിനെയാണ് കലൂരിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ച്ച സുഹൃത്തുമായുണ്ടായ പ്രശ്‌നത്തില്‍ ഇടപെടണമെന്നും സംസാരിക്കണമെന്നും ആവശ്യപ്പെട്ട് അനീഷ പോലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y