പൂജവയ്പ്: സംസ്ഥാനത്ത് ഒക്ടോബര്‍ 11 വെള്ളിയാഴ്ച അവധിയാക്കണം, വി ശിവന്‍കുട്ടിക്ക് നിവേദനം നല്‍കി ദേശീയ അധ്യാപക പരിഷത്ത്
തിരുവനന്തപുരം :പൂജവയ്പ് ഒക്ടോബര്‍ 10 ന് ആയതിനാല്‍, ഒക്ടോബര്‍ 11 വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണമെന്നാവശ്യപ്പെട്ട് ദേശീയ അധ്യാപക പരിഷത്ത് (എന്‍ ടി യു) സംസ്ഥാന പ്രസിഡണ്ട് പി എസ് ഗോപകുമാര്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി ശിവന്‍കുട്ടിക്ക് നിവേദനം നല്‍കി. സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി ടി ഐ അജയകുമാര്‍ ഒപ്പമുണ്ടായിരുന്നു.
സര്‍ക്കാര്‍ കലണ്ടറില്‍ ഉള്‍പ്പെടെ ഒക്ടോബര്‍ 10 ന് പൂജവെയ്പ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 11ന് അവധി പ്രഖ്യാപിച്ചിട്ടില്ല. പുസ്തകങ്ങള്‍ പൂജവെച്ചതിന് ശേഷം വിദ്യാലയങ്ങളില്‍ പഠനം നടത്തുന്നതും സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതും വിശ്വാസികളെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല . ഇത്തരം സവിശേഷ സാഹചര്യങ്ങളില്‍ മുന്‍കാലങ്ങളില്‍ ചെയ്തിട്ടുള്ളതുപോലെ ഒക്ടോബര്‍ 10 വെള്ളിയാഴ്ച അവധി അനുവദിക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y