തൃശൂര്‍: കുന്നംകുളത്തിന് അടുത്ത് ചിറനല്ലൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു.ചിറനല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറിയായ കെ.സെബിന്‍ ഫ്രാന്‍സിസ് ആണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്.
ഇന്നലെ രാത്രിയാണ് കുന്നംകുളം പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് സിപിഎമ്മിന്റെ ബ്രാഞ്ച് സമ്മേളനം ചേരാന്‍ ഇരിക്കെയാണ് ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുത്തത്. അതേസമയം, സെബിയുടെ അസാന്നിധ്യത്തിലും ബ്രാഞ്ച് സമ്മേളനം ഇന്ന് തുടരുകയാണ്.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y