തൃശൂര്‍: ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വാഹനം അപകടത്തില്‍പ്പെട്ടു. തൃശ്ശൂര്‍ – കുന്നംകുളം റോഡില്‍ മുണ്ടൂര്‍ മഠത്തിന് സമീപം റോഡിലെ കുഴിയില്‍ വീണാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തല നാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ജസ്റ്റിസ് ദേവന്‍ രാജേന്ദ്രന്‍ പറഞ്ഞു. അപകടത്തില്‍ വാഹനത്തിന്റെ ടയര്‍ പൊട്ടി. ടയര്‍ മാറ്റിയശേഷം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ യാത്ര തുടര്‍ന്നു.
കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് സംഭവം. തൃശൂര്‍ കുറ്റിപ്പുറം റോഡിലെ മുണ്ടൂര്‍ മുതല്‍ കുന്നംകുളം വരെയുള്ള ഭാഗം ഏറെ നാളായി ശോചനീയാവസ്ഥയിലാണ്. ഈ റോഡിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വാഹനവും അപകടത്തില്‍പ്പെട്ടത്.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y