തിരുവനന്തപുരം: സ്ത്രീകളെയും കുട്ടിയെയും മർദിച്ച സംഭവത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗവും സി.പി.എം. നേതാവുമായ വെള്ളനാട് ശശി അറസ്റ്റിൽ. ജാമ്യമില്ലാവകുപ്പ് ചുമത്തിയാണ് ആര്യനാട് സി.ഐയുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം ശശിയെ അറസ്റ്റ് ചെയ്തത്. ഉടൻ കോടതിയില്‍ ഹാജരാക്കും.
read also: എം.എം. ലോറൻസിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കും
കുളക്കോട്ട് റോഡിലെ കടയില്‍ വെള്ളനാട് ശശി അതിക്രമിച്ചു കയറി ജീവനക്കാരനെയും ഭാര്യയെയും കുട്ടിയെയും മർദ്ദിച്ചതായാണ് പരാതി. വെള്ളനാട് പഞ്ചായത്തിലെ ജീവനക്കാരനായ അരുണ്‍ നടത്തുന്ന ഹോട്ടലിൽ കയറിയാണ് അതിക്രമം നടത്തിയത്. ‘ഊണ് റെഡി’ എന്ന പേരിലുള്ള ബോർഡ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്ന തർക്കത്തെ തുടർന്നായിരുന്നു ആക്രമണം എന്നും ഇത് വീഡിയോയില്‍ പകർത്തിയ എട്ടു വയസ്സുള്ള കുട്ടിയ്ക്ക് നേരെയും മർദനം ഉണ്ടായെന്നും പരാതിയില്‍ പറയുന്നു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y