EBM News Malayalam
Leading Newsportal in Malayalam

ഹരിപ്പാട് റെയില്‍വെ സ്‌റ്റേഷനില്‍ മധ്യവയസ്‌കന്‍ ജീവനൊടുക്കി



ആലപ്പുഴ: ട്രെയിനിനു മുന്നില്‍ ചാടി മധ്യവയസ്കൻ ജീവനൊടുക്കി. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് ഹരിപ്പാട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ വിശ്രമിക്കുകയായിരുന്ന മധ്യവയസ്കൻ ട്രെയിൻ കടന്നുപോകുന്നതിനിടെ പെട്ടെന്നാണ് എടുത്തുചാടിയത്. പോർബന്ധർ-കൊച്ചുവേളി എക്സ്പ്രസിന് മുന്നിലേക്ക് ചാടുകയായിരുന്നു.

read also: വീട്ടില്‍ നിന്ന് കണ്ടെടുത്തത് ഒന്നര കോടിയുടെ മയക്കുമരുന്ന്: 31കാരൻ പിടിയില്‍

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മധ്യവയസിനോട് അടുത്ത് പ്രായം തോന്നിക്കുന്നയാളാണ് മരിച്ചത്. ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y