EBM News Malayalam
Leading Newsportal in Malayalam

‘ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു’: ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസെടുത്തു


കൊച്ചി: ജൂനിയർ ആർട്ടിസ്റ്റിനെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസ്. ഐപിസി സെക്ഷൻ 354 വകുപ്പ് പ്രകാരം മരട് പൊലീസാണ്‌ ശ്രീകുമാർ മേനോനെതിരെ കേസ് എടുത്തത്.

കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. പരസ്യ ചിത്രത്തിൽ അഭിനയിക്കാമെന്ന് പറഞ്ഞ് ശ്രീകുമാർ മേനോന്‍ കൊച്ചിയിലെ ഹോട്ടലിൽ വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നാണ് ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി. നടൻ ബാബു രാജിനെതിരെയും ജൂനിയർ ആർട്ടിസ്റ്റ് പരാതി ഉന്നയിച്ചിരുന്നു.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y