EBM News Malayalam
Leading Newsportal in Malayalam

20,000 രൂപ മാത്രം!! മുട്ടലുകള്‍ കാരണം കതകുകള്‍ക്ക് ബലക്കുറവ്, ‘അമ്മ’ ഓഫീസ് ഒഎല്‍എക്‌സില്‍ അര്‍ജന്റ് സെയില്‍


കൊച്ചി: താര സംഘടനയായ അമ്മയിലെ അംഗങ്ങള്‍ക്കെതിരെ ലൈംഗികാരോപണ പരാതികള്‍ ഉയർന്നതോടെ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണ്. കഴിഞ്ഞ ദിവസം ലോ കോളജ് വിദ്യാര്‍ഥികള്‍ അച്ഛനില്ലാത്ത അമ്മയ്ക്ക് റീത്ത് വച്ചിരുന്നു. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് അമ്മ ഓഫീസ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നുവെന്ന പരസ്യമാണ്. ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റായ ഒഎല്‍എക്‌സിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്.

read also: പെണ്‍കുട്ടികൾ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍: രണ്ടുപേർ അറസ്റ്റിൽ
വെറും 20,000 രൂപയ്ക്കാണ് അര്‍ജന്റ് സെയില്‍ എന്ന് പരസ്യം നല്‍കി ഓഫീസിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 2,0000 ചതുരശ്ര അടിയുള്ള കെട്ടിടത്തില്‍ പത്ത് വാഷ്‌റൂമുണ്ടെന്നും റെഡി ടു മൂവ് ആണെന്നും പരസ്യത്തിലുണ്ട്. മുട്ടലുകള്‍ കാരണം കതകുകള്‍ക്ക് ബലക്കുറവുണ്ടെന്നും മൂന്ന് നാല് ദിവസങ്ങള്‍ക്കുള്ളില്‍ വില്‍പ്പന പൂര്‍ത്തീകരിക്കണമെന്നും കുറിപ്പില്‍ ഉണ്ട്. എന്നാല്‍ ആരാണ് പരസ്യം നല്‍കിയിരിക്കുന്നതെന്ന് വ്യക്തമല്ല.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y