സംവിധായകൻ ആഷിഖ് അബുവിന്റെ ആരോപണം വ്യാജമെന്ന് ഫെഫ്ക. ആഷിഖ് അബുവിന്റ വിയോജിപ്പ് വ്യക്തിപരമായ ലക്ഷ്യത്തോടെയെന്നും സംഘടനാ വിമർശിച്ചു.
പ്രതിഫല പ്രശ്നത്തിൽ ഇടപെട്ടതിന് 20% കമ്മീഷൻ ആവശ്യപ്പെട്ടെന്നത് വ്യാജ ആരോപണം. 2018ൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടും ആഷിഖ് അബു മറുപടി നൽകിയില്ലെന്നും ഫെഫ്കയുടെ കുറ്റപ്പെടുത്തൽ.
read also: ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: അര്‍ജുൻ ആയങ്കി ഉൾപ്പെടെ എട്ട് സിപിഎം പ്രവർത്തകർക്ക് അഞ്ച് വർഷം തടവ്
തൊഴിൽ പ്രശ്നങ്ങളിൽ ഇടപെടാൻ കമ്മീഷൻ വാങ്ങിയെന്ന ഗുരുതര ആരോപണം ഉയർത്തിയാണ് ഫെഫ്കയിൽ നിന്ന് സംവിധായകൻ ആഷിഖ് അബു രാജിവച്ചത്. നിലപാടുകളിൽ കാപട്യമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റകരമായ മൗനം പാലിച്ചുവെന്നും താരം കുറ്റപ്പെടുത്തി.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y