മെയ് ഒന്ന് തൊഴിലാളി ദിനം, അന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ല: ഇഡിയോട് തട്ടിക്കയറി എം.എം വര്‍ഗീസ്
തൃശ്ശൂര്‍: മെയ് ഒന്ന് തൊഴിലാളി ദിനം ആണെന്നും അതുകൊണ്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നും സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നല്‍കിയപ്പോഴായിരുന്നു എംഎം വര്‍ഗീസിന്റെ പ്രതികരണം. സമന്‍സ് നല്‍കിയ ഉദ്യോഗസ്ഥരോടും എം.എം വര്‍ഗീസ് തട്ടിക്കയറിയെന്നാണ് വിവരം.
സിപിഎമ്മിന് തൃശൂര്‍ ജില്ലയിലുള്ള അക്കൗണ്ടുകളെ പറ്റിയുള്ള പൂര്‍ണവിവരം വര്‍ഗീസ് നല്‍കിയില്ലെന്നും ഇഡി വ്യക്തമാക്കി. ഇന്നലെ ചോദ്യം ചെയ്യല്‍ കഴിഞ്ഞപ്പോള്‍ ആണ് ഇഡി വീണ്ടും നോട്ടീസ് നല്‍കിയത്. ആസ്തികളെ കുറിച്ചും അക്കൗണ്ടുകളെ കുറിച്ചും വിവരം നല്‍കാത്തതിനാല്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നാണ് ഇഡി പറയുന്നത്.
കഴിഞ്ഞ ആഴ്ച തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കിലായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി വര്‍ഗീസ് ഇഡിക്ക് കത്തുനല്‍കിയിരുന്നു. 22ന് പുറമെ തൊട്ടടുത്ത ദിവസങ്ങളിലും തുടര്‍ച്ചയായി നോട്ടീസ് നല്‍കിയെങ്കിലും വര്‍ഗീസ് ഹാജരായില്ല.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y