EBM News Malayalam
Leading Newsportal in Malayalam

82.4 ഏക്കര്‍ ഭൂമി, സ്വന്തമായി എട്ട് വാഹനങ്ങള്‍, കൈവശം 1025 ഗ്രാം സ്വര്‍ണം: സുരേഷ് ഗോപിയുടെ ആസ്തി


തൃശൂര്‍: തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിയുടെ ആസ്തി രേഖകള്‍ അടക്കം വ്യക്തമാക്കുന്ന നാമനിര്‍ദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 24 ലക്ഷം രൂപയും 7 ലക്ഷം രൂപയുടെ മ്യൂച്വല്‍ ഫണ്ട്/ ബോണ്ട് എന്നിവയുള്ള സുരേഷ് ഗോപിയുടെ കൈവശം 40000 രൂപയും 1025 ഗ്രാം സ്വര്‍ണവുമുണ്ട്. പോസ്റ്റോഫീസില്‍ 67 ലക്ഷം രൂപയുടെ നിക്ഷേപവും ഉണ്ടെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. കൂടാതെ, താരത്തിന്റെ പേരിൽ ഏഴ് കേസുകളും നിലവിലുണ്ട്.

read also: 3 കുട്ടികളെ വാനില്‍ തട്ടിക്കൊണ്ടുപോയെന്ന് പത്തുവയസ്സുകാരന്റെ മൊഴി: സിസിടിവി ദൃശ്യങ്ങളില്‍ സംശയാസ്പദമായ രീതിയില്‍ വാഹനം

ഭാര്യയുടെ പേരില്‍ 54 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണ്ണവും 2 മക്കളുടെ പേരില്‍ 36 ലക്ഷം രൂപ വരുന്ന സ്വര്‍ണവുമുണ്ട്. സുരേഷ് ഗോപിക്ക് 4 കോടി 68 ലക്ഷം രൂപയാണ് ആകെ വരുമാനം. 2023 – 24 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ അടിസ്ഥാനമാക്കിയാണ് കണക്ക്.

സുരേഷ് ഗോപിയുടെ പേരില്‍ 1.87 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുണ്ട്. ഒപ്പം 2.53 കോടി രൂപ വിലവരുന്ന എട്ട് വാഹനങ്ങളും തിരുനല്‍വേലിയില്‍ 82.4 ഏക്കര്‍ സ്ഥലവും സ്വന്തമായുണ്ട്. 61 ലക്ഷം രൂപാ വിവിധ ബാങ്കുകളില്‍ ലോണുണ്ടെന്നും സുരേഷ് ഗോപി പത്രികയില്‍ വെളിപ്പെടുത്തി. 4.07 കോടിയിലധികം രൂപയുടെ ജംഗമ ആസ്തിയാണുള്ളത്. ഭാര്യയ്ക്ക് 4.13 ലക്ഷം വരുമാനമുണ്ട്. രണ്ട് മക്കളുടെ പേരില്‍ 3 കോടിയിലേറെ രൂപയുടെ ജംഗമ ആസ്തിയുണ്ട്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y