EBM News Malayalam
Leading Newsportal in Malayalam

വേനല്‍ കനത്തതോടെ സംസ്ഥാനത്ത് പനിയും, ചിക്കന്‍ പോക്‌സും ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്


തിരുവനന്തപുരം: വേനല്‍ കനത്തതോടെ സംസ്ഥാനത്ത് പനിയും, ചിക്കന്‍ പോക്‌സും ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ഡെങ്കി പനി പടരുന്നതും ആശങ്കയാകുന്നുണ്ട്. പനി പടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ദിവസവും നൂറിലധികം ആളുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിച്ച് ചികിത്സ തേടി എത്തുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Read also; ഈസ്റ്റര്‍ പ്രവര്‍ത്തി ദിനം മണിപ്പൂര്‍ സര്‍ക്കാരിനെ ആശങ്ക അറിയിച്ചിട്ടുണ്ട്: രാജീവ് ചന്ദ്രശേഖര്‍

മഴക്കാലത്ത് എന്നപോലെ തന്നെ വൈറല്‍ പനി ചൂടുകൂടുതലുള്ള കാലാവസ്ഥകളിലും പടര്‍ന്നുപിടിക്കാറുണ്ട്. കാലാവസ്ഥാ വ്യതിയാനം രോഗവ്യാപനം വേഗത്തിലാക്കും. ശാരീരിക ബുദ്ധിമുട്ടുകളും കൂടും. അതിനാല്‍ പനിയില്‍ ജാഗ്രത തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍പോക്‌സിനെതിരേ ജാഗ്രത വേണം.

നാലുദിവസത്തില്‍ കൂടുതലുള്ള കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന, അമിതമായ ഉറക്കം, ശ്വാസംമുട്ട്, ചുമ, വയറുവേദന, തുടങ്ങിയ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ എത്രയുംവേഗം ചികിത്സ ഉറപ്പാക്കണം. വേനല്‍ ചൂടിനൊപ്പം ഇടവിട്ട് പെയ്യുന്ന മഴ കൊതുകുജന്യ രോഗങ്ങള്‍ പെരുകാനും കാരണമാകും. ഡങ്കിപനിക്കെതിരെയും ജാഗ്രത പുലര്‍ത്തണം. സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാം എന്നാണ് കണക്കുകൂട്ടല്‍.

 

 



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y