കണ്ണൂർ: ദിവസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ കണ്ണൂർ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ കെണിയിലായി. കേളകം അടയ്ക്കാത്തോട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയാണ് കൂട്ടിൽ അകപ്പെട്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കടുവയെ മയക്കുവെടി വെച്ച് പിടികൂടി. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് ഭീതി പടർത്തിയിരിക്കുകയായിരുന്നു കടുവ.
കടുവയെ പിടികൂടാൻ കാസർഗോഡ് നിന്ന് പ്രത്യേക സംഘം എത്തിയിരുന്നു. എന്നാൽ, പല ഘട്ടങ്ങളിലായി കടുവ രക്ഷപ്പെടുകയായിരുന്നു. ഇടയ്ക്കിടെ കടുവയെ കാണുമെങ്കിലും, മയക്കുവെടി വയ്ക്കാൻ പാകത്തിലുള്ള സാഹചര്യം ലഭിച്ചിരുന്നില്ല. ഇതിനെ തുടർന്ന് കടുവയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കുകയായിരുന്നു.
ജനവാസ മേഖലയിൽ കടുവ ഇറങ്ങിയതിനാൽ കഴിഞ്ഞ ദിവസങ്ങളിലായി അടയ്ക്കാത്തോട് മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. രാത്രികാലങ്ങളിലും മറ്റും പ്രദേശത്തെ വീടുകളിലെ മുറ്റത്തും പറമ്പുകളിലും കടുവ എത്തുന്നുണ്ടായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പ്രചരിച്ചിട്ടുണ്ട്.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y