EBM News Malayalam
Leading Newsportal in Malayalam

JMA സംസ്ഥാന കമ്മിറ്റി യോഗം തിരുവനന്തപുരം മ്യൂസിയം ഹാളിൽ നടന്നു.

തിരുവനന്തപുരം :ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA) സംസ്ഥാന കമ്മിറ്റി യോഗം തിരുവനന്തപുരം മ്യൂസിയം ഹാളിൽ നടന്നു. ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ്‌ എം.വി ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു .

നാല് വർഷങ്ങൾക്കു മുൻപ് രൂപീകൃതമായ ജെഎംഎ ഇന്ന് വിവിധ സംസ്ഥാനങ്ങളിൽ മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി പ്രവർത്തിച്ചുവരുന്ന രാജ്യത്തെ പ്രമുഖ മാധ്യമ സംഘടനയാണെന്ന് സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് നാഷണൽ പ്രസിഡന്റ് വൈശാഖ് സുരേഷ് പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ മാധ്യമപ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ ബന്ധപ്പെട്ട ഗവൺമെന്റ്കൾക്ക് മുന്നിലെത്തിച്ച് അനുകൂല തീരുമാനങ്ങൾ എടുക്കുന്നതിലാണ് മാധ്യമ പ്രവർത്തകർ ജെ എം യിലേക്ക് എത്തിച്ചേരുന്നത്. വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അനുമതി നൽകിയ രാജ്യത്തെ ഏഴ് സെൽഫ് റെഗുലേറ്ററി ബോഡിയിൽ ഒന്നാണ് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ഗ്രീവൻസ് കൗൺസിൽ. ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് 2021 അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് ജെഎംഎ എന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവർത്തകർക്ക് നേരെ നടന്നുവരുന്ന അതിക്രമങ്ങളെ മാധ്യമപ്രവർത്തകർ ഒറ്റക്കെട്ടായി എതിർക്കണം എന്ന് സംസ്ഥാന പ്രസിഡന്റ് എം.ബി ദിവാകരൻ പറഞ്ഞു.
പൊതുസമൂഹത്തിന്റെ ശബ്ദമായി മാറുവാൻ മാധ്യമപ്രവർത്തകർക്ക് കഴിയണം. മാധ്യമപ്രവർത്തനം ഡിജിറ്റൽ മീഡിയയിലേക്ക് കടക്കുമ്പോൾ വാർത്തകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേരുന്നതിന് നിമിഷങ്ങൾ മാത്രം മതി. എന്നാൽ വാർത്തകൾ ചെയ്യുമ്പോൾ അതിന്റെ യാഥാർത്ഥ്യം മനസ്സിലാക്കി വേണം വാർത്തകൾ പ്രസിദ്ധീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ ഭാവി പരിപാടികളെക്കുറിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു കൂട്ടും വാതുക്കൽ സംസാരിച്ചു ,

സംസ്ഥാന ട്രഷറർ ബി തൃലോചനൻ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അനിൽ ഗോപിനാഥ്, മാരായമുട്ടം രാജേഷ്, ജോസഫ്, ജില്ലാ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.