EBM News Malayalam
Leading Newsportal in Malayalam

‘എന്റെ ഭഗവാന്‍ വീട്ടിലേക്ക് തിരിച്ചെത്താന്‍ മണിക്കൂറുകള്‍ മാത്രം’: ഉണ്ണി മുകുന്ദന്‍



അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനം നാളെ നടക്കാനിരിക്കെ സന്തോഷം പങ്കുവച്ച്‌ നടന്‍ ഉണ്ണി മുകുന്ദന്‍. തന്റെ ഭഗവാന്‍ വീട്ടിലേക്ക് തിരിച്ചുവരുന്ന നിമിഷം ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണെന്നു ഉണ്ണി മുകുന്ദന്‍ പറയുന്നു.

‘എന്റെ ഭഗവാന്‍ വീട്ടിലേക്ക് മടങ്ങാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേയുള്ളൂ എന്ന വസ്തുത, എന്റെ ഹൃദയത്തെ ജീവിതത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം അനുഭവിപ്പിക്കുകയാണ്. എല്ലാവര്‍ക്കും ഐശ്വര്യം ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. എല്ലാവര്‍ക്കും ജയ്ശ്രീറാം.- ഉണ്ണി മുകുന്ദന്‍ കുറിച്ചു.

read also:ക്ഷേത്രങ്ങളില്‍ പാടി നടന്നപ്പോള്‍ ഇത് തോന്നിയില്ലേ സഖാത്തീ: തീപ്പന്തം കൊണ്ട് തല ചൊറിയരുതെന്ന് പ്രസീത ചാലക്കുടി

കഴിഞ്ഞ ദിവസം പ്രതിഷ്ഠാ ദിനത്തില്‍ വീടുകളിൽ വിളക്ക് തെളിയിച്ച് ആഘോഷമാകണമെന്നും താരം കുറിച്ചിരുന്നു. ‘ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച്‌ ഈ വര്‍ഷം ദീപാവലി ജനുവരിയില്‍ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം’- എന്നാണ് താരം പറഞ്ഞത്.