EBM News Malayalam
Leading Newsportal in Malayalam

വൈദ്യുതി ബിൽ അടയ്ക്കേണ്ട തീയതി ഇനി എസ്എംഎസിലൂടെ അറിയാം! ഈ സംവിധാനം ഉടൻ എനേബിൾ ചെയ്തോളൂ


തിരുവനന്തപുരം: വൈദ്യുതി ബിൽ സമയബന്ധിതമായി അടച്ചില്ലെങ്കിൽ പലപ്പോഴും കുടിശ്ശികയും മറ്റും വരാറുണ്ട്. അതുകൊണ്ടുതന്നെ കൃത്യസമയത്ത് തന്നെ ബിൽ അടക്കേണ്ടത് അനിവാര്യമാണ്. ഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ അടയ്ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നതിന് പ്രത്യേക സംവിധാനം കെഎസ്ഇബി തന്നെ ഒരുക്കിയിട്ടുണ്ട്. കൺസ്യൂമർ രേഖകൾക്കൊപ്പം ഫോൺ നമ്പർ ചേർത്താൽ മുന്നറിയിപ്പ് ലഭിക്കുന്നതാണ്. മിക്ക ആളുകൾക്കും ഇതിനെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കാറില്ല. ഇവ എങ്ങനെ എനേബിൾ ചെയ്യണമെന്ന് പരിചയപ്പെടാം.

കൺസ്യൂമർ രേഖകൾക്കൊപ്പം ഫോൺ നമ്പർ ചേർത്താൽ ബിൽ സംബന്ധമായ എല്ലാ വിവരങ്ങളും എസ്എംഎസ് മുഖാന്തരം അറിയാൻ സാധിക്കുന്നതാണ്. http://wss.kseb.in/selfservice/registermobile എന്ന വെബ്സൈറ്റിലൂടെ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാൻ കഴിയും. കൂടാതെ, സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയും, മീറ്റർ റീഡറുടെ കയ്യിലെ ബില്ലിംഗ് മെഷീൻ വഴിയും ഫോൺ നമ്പർ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ സേവനം തികച്ചും സൗജന്യമായാണ് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുള്ളത്. വൈദ്യുതി ബിൽ സംബന്ധിച്ച വിവരങ്ങൾക്ക് പുറമേ, വൈദ്യുതി തടസം സംബന്ധിച്ച മുന്നറിയിപ്പുകളും ഗുണഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.