ആലപ്പുഴ: യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ വീടിനുള്ളിൽ കണ്ടെത്തി. പുലിയൂര്‍ സ്വദേശി രഞ്ജിത്ത് (31) ആണ് മരിച്ചത്. വൈകുന്നേരം വീട്ടിലെത്തിയ ബന്ധുക്കളാണ് പഴകിയ രീതിയിൽ മൃതദേഹം കണ്ടെത്തിയത്.
read also:അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ്,ഉത്തര്‍പ്രദേശിലെ എല്ലാ ഇറച്ചി കടകളും അടച്ചിടുമെന്ന് മുസ്ലീം സംഘടനകള്‍
അച്ഛനും മകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മകൻ മരിച്ച വിവരം ഒപ്പമുണ്ടായിരുന്ന അച്ഛൻ ആരോടും പറഞ്ഞിരുന്നില്ല. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ട്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.