EBM News Malayalam
Leading Newsportal in Malayalam

സ്ഥാപിത താത്പര്യങ്ങൾക്കു വഴങ്ങില്ല: സമ്മർദ്ദത്തിലാക്കി തീരുമാനം എടുപ്പിക്കാമെന്നു ആരും കരുതേണ്ടെന്ന് ഗവർണർ


തിരുവനന്തപുരം: തനിക്കെതിരായ ആരോപണത്തിൽ ​മറുപടിയുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. ഭൂപതിവ് ഭേദ​ഗതി ബിൽ സംബന്ധിച്ചു ഒട്ടേറെ നിവേദനങ്ങൾ ലഭിച്ചതായും മൂന്ന് തവണ സർക്കാരിനെ ഇക്കാര്യം ഓർമിപ്പിച്ചതായും ​ഗവർണർ വ്യക്തമാക്കി. നിവേദനം നൽകിയവർക്ക് മറുപടി നൽകാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ സമ്മർദ്ദത്തിലാക്കി തീരുമാനം എടുപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും സ്ഥാപിത താത്പര്യങ്ങൾക്കു വഴങ്ങില്ലെന്നും ഗവർണർ പറഞ്ഞു.

തൊടുപുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ പങ്കെടുക്കും. വ്യാപാരികൾ നടത്തുന്ന കാരുണ്യ പരിപാടിയിലാണ് താൻ പങ്കെടുക്കുന്നത്. എന്നെ സമ്മർദ്ദത്തിലാക്കി തീരുമാനം എടുപ്പിക്കാമെന്ന് ആരും കരുതേണ്ട. സ്ഥാപിത താത്പര്യങ്ങൾക്കു വഴങ്ങില്ല. നിയമപരമായി മാത്രമേ പ്രവർത്തിക്കൂ. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ബ്ലഡി കണ്ണൂരെന്ന് ഞാൻ പറഞ്ഞിട്ടില്ല. ബ്ലഡി പൊളിറ്റിക്സ് എന്നാണ് പറഞ്ഞത്. കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യങ്ങളെയാണ് ഞാൻ വിമർശിച്ചത്,’ ഗവർണർ വ്യക്തമാക്കി.