എറണാകുളം: അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം നടന്‍ ശ്രീനിവാസന്‍ ഏറ്റുവാങ്ങി. തൃപ്പൂണിത്തുറ തപസ്യ ഉപാദ്ധ്യക്ഷന്‍ കെ. എസ്.കെ. മോഹന്‍, തപസ്യ സെക്രട്ടറിയും സിനിമ – സീരിയല്‍ ആര്‍ട്ടിസ്റ്റുമായ ഷിബു തിലകന്‍ എന്നിവരാണ് നടന് അക്ഷതം കൈമാറിയത്. നടന്‍ അക്ഷതം ഏറ്റുവാങ്ങുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
നേരത്തെ നടന്‍ ഉണ്ണി മുകുന്ദന്‍, ബാലതാരം ദേവനന്ദ, നടി ശിവദ, സംവിധായകന്‍ വിനയന്‍ തുടങ്ങി നിരവധി പേര്‍ക്കും അക്ഷതം കൈമാറിയിരുന്നു. ഹൈന്ദവരുടെ മിക്ക അനുഷ്ഠാനങ്ങളിലും ഉപയോഗിക്കുന്ന ഒരു പൂജാദ്രവ്യമാണ് അക്ഷതം. പൂജാ കഴിഞ്ഞു തിരികെ കിട്ടുന്ന അക്ഷതം വഴിപാടംശം പോലെ തന്നെ പാവനവും പരിശുദ്ധവുമാണ്.
പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അയോദ്ധ്യയുടെ ഹൃദയഭാഗത്ത് രാമക്ഷേത്രം ഉയരുന്നത്. രാജ്യമൊന്നടങ്കം കാത്തിരിക്കുന്ന ആ സുദിനം ജനുവരി 22 ആണ്. പവിത്രമായ സഞ്ജീവനി മുഹൂര്‍ത്തത്തിലാകും രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്.ഉച്ചയ്ക്ക് 12:29:8 മുതല്‍ 12:30: 32 നാഴിക വരെയാണ് ചടങ്ങിന്റെ മുഹൂര്‍ത്തം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള 7000-തില്‍ അധികം വിശിഷ്ട വ്യക്തികളാണ് ചടങ്ങില്‍ പങ്കെടുക്കുക.