തണുത്ത വെള്ളത്തില്‍ കുളിക്കാൻ മടിയാണോ? | bathing, health tips, cool water, Latest News, Kerala, News, Life Style, Health & Fitness
മഞ്ഞു കാലത്ത് തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് പലർക്കും ഇഷ്ടമല്ല. എന്നാൽ, തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് നമ്മുടെ ശരീരത്തിന് നല്ലതാണ്.
തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് നമ്മുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും. അതുപോലെ തന്നെ ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനു തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. തണുത്ത വെള്ളത്തില്‍ കുളിക്കുമ്പോള്‍ ശരീരം ചൂട് നിലനിര്‍ത്താൻ ശ്രമിക്കുന്നു. ഇതിലൂടെ വെളുത്ത രക്താണുക്കള്‍ പുറത്തുവരുന്നു. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായകരമാണ്.
read also: ലൈംഗിക ബന്ധത്തിന് ശേഷം അണുബാധ ഉണ്ടാകുന്നത് എങ്ങനെ തടയാം?
. തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് രക്തധമനികളെ ബലപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം കുറയ്‌ക്കാനും സഹായിക്കുന്നു. ശരീരം വരണ്ടു പോകാതെ ത്വക്ക് മൃദുവായി തുടരാൻ ഈ ശീലം കൊണ്ട് സാധിക്കും.